കൊവിഡ്: 2 ലക്ഷം പേരുടെ കർമസേനയുമായി ഡോ. ബോബി ചെമ്മണൂർ

കൊവിഡ്: 2 ലക്ഷം പേരുടെ കർമസേനയുമായി ഡോ. ബോബി ചെമ്മണൂർ

കോവിഡ് 19 വൈറസ് സമൂഹത്തെ നിശ്ചലമാക്കുമ്പോൾ, സഹായഹസ്തവുമായി ഡോ ബോബി ചെമ്മണൂരിന്റെ കർമസേന.

ഫിജികാർട് ഇ-കൊമേഴ്സ് & ഡയറക്റ്റ് സെല്ലിങ് കമ്പനിയിലെ 345000 അഫിലിയേറ്റ്‌സും, ബോബി മൈക്രോ ഫിനാൻസിലൂടെ ബിസിനസ് നടത്തുന്ന 70000 സ്ത്രീകളും, ബോബി ചെമ്മണൂർ ജ്വല്ലേഴ്സ്, ചെമ്മണൂർ ക്രെഡിറ്റ്‌സ് & ഇൻവെസ്റ്റ്‌മെൻറ് ലിമിറ്റഡ്, ബോബി ടൂർസ് & ട്രാവെൽസ്, ബോബി ഓക്‌സിജൻ റിസോർട്‌സ്, ബോബി ബസാർ, ബോബി നിധി ലിമിറ്റഡ് എന്നിവയിലെ ജീവനക്കാരും, ബോബി ഫാൻസ് ചാരിറ്റബിൾ ഫൗണ്ടേഷനിലെ അംഗങ്ങളും അടങ്ങുന്ന 5 ലക്ഷം പേരിൽനിന്ന് ഇരുപതിനും നാല്പത്തി അഞ്ചിനും മദ്ധ്യേ പ്രായമുള്ള 2 ലക്ഷത്തോളം പേരാണ് സന്നദ്ധപ്രവർത്തകരായി സ്വമനസ്സാലെ മുന്നോട്ട് വന്നിട്ടുള്ളത്. കഴിഞ്ഞ പ്രളയ കാലത്ത് ഇവരിൽ ബഹുഭൂരിപക്ഷവും രക്ഷാപ്രവർത്തനത്തിനും, അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനുമായി മുന്നിട്ടിറങ്ങിയിരുന്നു.

കൊറോണ കാലത്തു ആവശ്യം വരുന്ന ഏത് സന്നദ്ധ പ്രവർത്തങ്ങൾക്കും സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഈ കർമസേനയെ നയിക്കുന്ന ഡോ. ബോബി ചെമ്മണൂർ പറഞ്ഞു.

Share this story