നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്

നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. തുടർച്ചയായ നാല് ദിവസം വിലവർധനവുണ്ടായതിന് ശേഷമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,800 രൂപയായി.

4725 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലും സ്വർണവില ഇടിഞ്ഞു. സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1947.41 എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില ഒരു ശതമാനം ഇടിഞ്ഞു.

Share this story