ബില്‍ ഗേറ്റ്സിനെയും മറികടന്ന് ഇലോണ്‍ മസ്‌ക്; ലോക കോടീശ്വര പട്ടികയില്‍ രണ്ടാം സ്ഥാനത്ത്

ബില്‍ ഗേറ്റ്സിനെയും മറികടന്ന് ഇലോണ്‍ മസ്‌ക്; ലോക കോടീശ്വര പട്ടികയില്‍ രണ്ടാം സ്ഥാനത്ത്

ടെസ്‌ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനും സിഇഒയുമായ ഇലോണ്‍ മസ്‌ക് ബില്‍ ഗേറ്റ്സിനെയും മറികടന്നു. ഇതോടെ ലോക കോടീശ്വര പട്ടികയില്‍ 49കാരനായ മസ്‌ക് രണ്ടാം സ്ഥാനത്തെത്തി. ഏറ്റവും പുതിയ കണക്കുപ്രകാരം 127.9 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

2020 ജനുവരിയിലെ കണക്കുപ്രകാരം ബ്ലൂംബര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സില്‍ 35-ാംസ്ഥാനക്കാരനായിരുന്നു ഇലോണ്‍ മസ്‌ക്. 2020ല്‍മാത്രം അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായ വര്‍ധന 100.3 ബില്യണ്‍ ഡോളറാണ്. ചുരുങ്ങിയ കാലംകൊണ്ടാണ് ജെഫ് ബെസോസിന്റെ തൊട്ടുപിന്നില്‍ ഇലോണ്‍ മസ്‌ക് എത്തിയത്. ലോക കോടീശ്വര പട്ടികയില്‍ ഒന്നാമനായ ജെഫ് ബെസോസിന്റെ ആസ്തി 182 ബില്യണ്‍ ഡോളറാണ്.

വര്‍ഷങ്ങളായി ലോക കോടീശ്വന്മാരില്‍ ഒന്നാമനായി തുടരുകയായിരുന്ന ബില്‍ ഗെറ്റ്സിനെ 2017ലാണ് ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് പിന്നിലാക്കുന്നത്. പിന്നീട്, കഴിഞ്ഞ വര്‍ഷം നവംബറില്‍ ബില്‍ ഗേറ്റ്സ് ഒന്നാം സ്ഥാനംതിരിച്ചുപിടിച്ചിരുന്നു. 127.7 ബില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്സിന്റെ ആസ്തി.

Share this story