സ്വർണവിലയിൽ ഇന്നും കുറവ്; പവന് 240 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് 240 രൂപയുടെ കുറവാണുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 35,760 രൂപയിലെത്തി. ഗ്രാമിന് 4470 രൂപയാണ്.
ശനിയാഴ്ച പവന് 360 രൂപയും വെള്ളിയാഴ്ച 120 രൂപയും കുറഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി സ്വർണത്തിന് തുടർച്ചയായി വില കുറയുന്നതാണ് കാണുന്നത്.
ഓഗസ്റ്റിൽ സ്വർണം റെക്കോർഡ് വിലയായ 42,000 രൂപയിലെത്തിയിരുന്നു. നാല് മാസത്തിനുള്ളിൽ 6240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
