സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,120 രൂപയായി. ഗ്രാമിന് 4515 രൂപയാണ് വില

ഒരു മാസത്തിനിടെ 2200 രൂപയിലേറെയാണ് സ്വർണത്തിന് കുറഞ്ഞത്. ദേശീയവിപണയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 48,438 രൂപയായി. ആഗോള വിപണിയിലും സ്വർണവില ഇടിഞ്ഞു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1856.86 ഡോളറിലെത്തി.

Share this story