സ്വർണവില ഉയർന്നു; പവന് ഇന്ന് 80 രൂപ വർധിച്ചു

സ്വർണവില ഉയർന്നു; പവന് ഇന്ന് 80 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു. പവന് 80 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 35,800 രൂപയായി. ഗ്രാമിന് പത്ത് രൂപ വർധിച്ച് 4475 രൂപയിലെത്തി

കഴിഞ്ഞ മൂന്ന് ദിവസവും സ്വർണവില ഉയർന്നിരുന്നു. മൂന്ന് ദിവസത്തിനിടെ 800 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പവന് 1800 രൂപയുടെ കുറവ് വന്നിരുന്നു. ഇത് ഘട്ടങ്ങളായി തിരിച്ചു കയറുകയാണ്.

Share this story