സംസ്ഥാനത്ത് സ്വർണവില ഉയർന്നു; പവന് 480 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു; പവന് 480 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് ഇന്ന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,080 രൂപയായി. 4385 രൂപയാണ് ഗ്രാമിന്റെ വില

മൂന്ന് ദിവസം 34,600 രൂപയിൽ തുടർന്ന ശേഷമാണ് ചൊവ്വാഴ്ച വില വർധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1809.57 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 46,947 രൂപയിലെത്തി.

Share this story