സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് 80 രൂപ കുറഞ്ഞു
Apr 20, 2021, 10:38 IST
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ചൊവ്വാഴ്ച പവന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 35,320 രൂപയായി. 4415 രൂപയാണ് ഗ്രാമിന്റെ വില
ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 1766.32 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,380 രൂപയായി.