സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 80 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,960 രൂപയായി. ഗ്രാമിന് പത്ത് രൂപ വർധിച്ച് 4620 രൂപയായി

ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1907.67 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 49,575 രൂപയായി.

Share this story