5ജി ടെസ്റ്റിംഗ്: വോഡഫോൺ- ഐഡിയയും മോട്ടോറോളയും സഹകരണത്തിനൊരുങ്ങുന്നു

VI

രാജ്യത്ത് 5ജി സേവനം ആരംഭിക്കാനൊരുങ്ങി വോഡഫോൺ- ഐഡിയ. റിപ്പോർട്ടുകൾ പ്രകാരം, 5ജി സേവനം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള 5ജി ടെസ്റ്റിംഗ് നടത്താൻ മോട്ടറോളയുമായാണ് വോഡഫോൺ- ഐഡിയ സഹകരിക്കുന്നത്. 3350 MHz മുതൽ 3400 MHz വരെയുള്ള 5ജി ടെസ്റ്റിംഗാണ് നടത്തുന്നത്. അതേസമയം, ഇന്ത്യയിൽ 5ജി ലേലം നടക്കുന്നതിനു മുൻപ് തന്നെ മിഡ് റേഞ്ച്, പ്രീമിയം റേഞ്ച് ഫോണുകളിലേക്ക് 5ജി ബാൻഡുകൾ മോട്ടറോള ചേർത്തിട്ടുണ്ട്.

ടെസ്റ്റിംഗ് ആരംഭിച്ചിട്ടുണ്ടെങ്കിലും, 5ജി സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എപ്പോൾ എത്തിക്കുമെന്നത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വോഡഫോൺ- ഐഡിയ പുറത്തുവിട്ടിട്ടില്ല. മോട്ടറോള എഡ്ജ് 30 അൾട്രാ, മോട്ടറോള എഡ്ജ് 30 ഫ്യൂഷൻ, മോട്ടോ ജി62 5ജി, മോട്ടോറോള എഡ്ജ് 30, മോട്ടോ ജി82 5ജി, മോട്ടോറോള എഡ്ജ് 30 പ്രോ, മോട്ടോ ജി71 5ജി, മോട്ടോറോള എഡ്ജ് 20, മോട്ടോറോള 20 ഫ്യൂഷൻ എന്നീ ഹാൻഡ്സെറ്റുകളിൽ വോഡഫോൺ- ഐഡിയയുടെ 5ജി പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Share this story