കാത്തിരിപ്പിനൊടുവിൽ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ എത്തുന്നു; ഒരു ലക്ഷം ടവറുകൾ സ്ഥാപിക്കും

BSNL 4g

ദീർഘ നാളായുള്ള കാത്തിരിപ്പിനൊടുവിൽ രാജ്യത്ത് ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ഉടൻ എത്തും. റിപ്പോർട്ടുകൾ പ്രകാരം, ഒരു ലക്ഷം 4ജി ടവറുകൾ സ്ഥാപിക്കാൻ ബിഎസ്എൻഎല്ലിന് കേന്ദ്രം അനുമതി നൽകി. വിവിധ നഗരങ്ങളിൽ ടവറുകൾ സ്ഥാപിക്കാൻ ടാറ്റാ കൺസൾട്ടൻസി സർവീസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തോട് ബിഎസ്എൻഎൽ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്.

മാർച്ച് ആദ്യ വാരത്തോടെ പർച്ചേസ് ഓർഡർ നൽകുന്നതിനുള്ള ശ്രമങ്ങൾ കേന്ദ്രം നടത്തുമെന്ന സൂചനയുണ്ട്. പത്ത് വർഷത്തെ വാർഷിക മെയിന്റൈൻസ് കരാറോടെ ഏകദേശം 13,000 കോടി രൂപ ചെലവ് വരുന്ന നെറ്റ്‌വർക്കാണ് വികസിപ്പിക്കുക. ഇതിനായി മൊത്തം 24,557.37 കോടി രൂപയുടെ കരാർ ടിസിഎസിന് നൽകുന്നതാണ്. ആദ്യ ഘട്ടത്തിൽ രാജ്യത്തിന്റെ നാല് സോണുകളിലാണ് 4ജി സേവനങ്ങൾ വിന്യസിക്കുക. ബിഎസ്എൻഎല്ലിന്റെ 4ജി നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതിനായുള്ള നടപടികൾ വേഗത്തിലാക്കാൻ ടെലികോം മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച യോഗം ചേർന്നിരുന്നു.

Share this story