'ടോംഗി ക്വിയാൻവെൻ' പുറത്തിറക്കാനൊരുങ്ങി ആലിബാബ ഗ്രൂപ്പ്; നിർമ്മിത ബുദ്ധിയിലെ ചുവടുകൾ ശക്തമാക്കും

Alibaba.com

നിർമ്മിത ബുദ്ധിയിലേക്കുള്ള ചുവടുകൾ ശക്തമാക്കുകയാണ് പ്രമുഖ ചൈനീസ് ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ആലിബാബ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ ഏറ്റവും പുതിയ ഭാഷ മോഡലായ 'ടോംഗി ക്വിയാൻവെൻ' (tongyi qianwen) പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ ടോംഗി ക്വിയാൻവെൻ അലിബാബയുടെ ജോലി സ്ഥലത്തെ സന്ദേശമയക്കൽ ആപ്പായ ഡിംഗ് ടോക്കിലേക്ക് ചേർക്കുന്നു. ഇതിലൂടെ ഇമെയിലുകൾ എഴുതാനും, ബിസിനസ് നിർദ്ദേശങ്ങൾ തയ്യാറാക്കാനും സാധിക്കുന്നതാണ്. പ്രധാനമായും ചൈനീസ്, ഇംഗ്ലീഷ് ഭാഷകളിൽ സംസാരിക്കാനുള്ള കഴിവാണ് ഈ എഐ മോഡലിന് ഉള്ളത്.

വരും മാസങ്ങളിൽ ആലിബാബയുടെ എല്ലാ ബിസിനസ്സ് ആപ്ലിക്കേഷനുകളിലേക്കും എഐ മോഡൽ സംയോജിപ്പിക്കുന്നതാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ അലിബാബയുടെ വോയിസ് അസിസ്റ്റന്റായ ടിമോൾ ജീനിയിലേക്കും ഈ ഭാഷാ മോഡൽ ചേർക്കും. ചാറ്റ്ജിപിടിക്ക് എതിരാളിയെ വികസിപ്പിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ അലിബാബ സൂചനകൾ നൽകിയിരുന്നു. ബിസിനസ്സ് പ്രവർത്തനങ്ങളിൽ നിർമ്മിത ബുദ്ധിയുടെ ആവശ്യകത വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ നീക്കം.

Share this story