സ്വർണവില‍യിൽ ഇടിവ്; പവന് 280 രൂപ കുറഞ്ഞു

Gold 1

കൊച്ചി: സംസ്ഥാനത്ത് സർവ്വകാല റെക്കോർഡിൽ എത്തിയ സ്വർണവില‍യിൽ ഇടിവ്. ഇന്ന് പവന് 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വർണത്തിന്‍റെ വില 44,720 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,590 രൂപയായി.

ഇന്നലെ പവന് ആദ്യമായി 45,000ൽ‌ എത്തി. പവന് 760 രൂപ വർദ്ധിച്ചാണ് സ്വർണവില റെക്കോർഡ് നിലവാരത്തിൽ എത്തിയത്. ഗ്രാമിന് 95 രൂപ വർദ്ധിച്ച് 5,625 രൂപയായി.

അന്താരാഷ്ട്ര സ്വർണവിലയിൽ ഉണ്ടായ വർധനവാണ് സംസ്ഥാനത്തും സ്വർണവില ഉയരാന്‍ കാരണമായത്. കഴിഞ്ഞമാസം 18 മുതലാണ് സ്വർണവില ഉയരാന്‍ തുടങ്ങിയത്. ഇതിനു മുന്‍പത്തെ റെക്കോകോർഡ് വില 44,240 രൂപയായിരുന്നു.

Share this story