സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് 280 രൂപ കുറഞ്ഞു
Feb 25, 2021, 11:08 IST
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 34,720 രൂപയിലെത്തി. ഗ്രാമിന് 4340 രൂപയാണ് വില
ആഗോള വിപണിയിലും സ്വർണവില കുറഞ്ഞു. സ്പോട്ട് ഗോൾഡ് ഔൺസിന് 1797.35 ഡോളറിലേക്ക് എത്തി. ദേശീയവിപണിയിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 46,439 രൂപയായി കുറഞ്ഞു.