സ്വര്‍ണവിലയില്‍ കുറവ്; പവന് 240 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ കുറവ്; പവന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. പവന് 240 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്നിട്ടാണ് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില സംസ്ഥാനത്ത് 37,560 രൂപയിലെത്തി. 4695 രൂപയാണ് ഗ്രാമിന്റെ വില. സെപ്റ്റംബര്‍ 10 മുതല്‍ 13 വരെ 37,800 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്.

Share this story