സംസ്ഥാനത്ത് സ്വർണവില ഉയർന്നു; പവന് 120 രൂപ വർധിച്ചു
Apr 12, 2021, 11:30 IST
സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. പവന് ഇന്ന് 120 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 34,840 രൂപയായി
4355 രൂപയാണ് ഗ്രാമിന്റെ വില. രൂപയുടെ മൂല്യത്തിലെ ഇടിവാണ് സ്വർണവിലയെ ബാധിച്ചത്. ഡോളറിനെതിരെ രണ്ട് ശതമാനത്തോളമാണ് രൂപയുടെ മൂല്യത്തിൽ കുറവുണ്ടായത്.
ആഗോളവിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 1760 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,580 രൂപയായി.