സ്വർണവിലയിൽ മാറ്റമില്ലാത്ത ഞായർ

Gold 1200

കേരളത്തിലെ സ്വർണ്ണവിപണിക്ക് ഇന്ന് ആശ്വാസം. വിലയിൽ വർധനവില്ല. ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,12,080 രൂപയാണ്. ഗ്രാമിന് 14,010 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ആഗോള വിപണിയിലെ രാഷ്ട്രീയ അസ്ഥിരതകൾ കേരളത്തിലെ സ്വർണ്ണവിപണിയെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വിലയിടിവിന് പിന്നാലെ സംസ്ഥാനത്ത് ഇന്നലെ സ്വർണ്ണവില വീണ്ടും വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 360 രൂപയാണ് വർദ്ധിച്ചത്. ഗ്രാമിന് 45 രൂപയും ഉയർന്നു.

ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ പവൻ വില 1.26 ലക്ഷം രൂപ എന്ന റെക്കോർഡ് നിലവാരത്തിൽ എത്തിയിരുന്നു. പിന്നീട് വില കുറഞ്ഞെങ്കിലും ഇറാൻ-അമേരിക്ക സംഘർഷം വിപണിയെ വീണ്ടും സമ്മർദ്ദത്തിലാക്കുകയായിരുന്നു. ഇന്നലെ രാവിലെ 600 രൂപ വർദ്ധിച്ച ശേഷം വൈകുന്നേരം 480 രൂപ കുറഞ്ഞ വിപണിയിലാണ് ഇന്ന് വീണ്ടും വർദ്ധനവ് രേഖപ്പെടുത്തിയത്.

ഇന്നത്തെ വെള്ളി വില ഗ്രാമിന് ₹265 രൂപയും കിലോഗ്രാമിന് ₹2,65,000 രൂപയുമാണ്.

ഏപ്രിൽ മാസത്തെ സ്വർണവില (പവനിൽ)

ഏപ്രിൽ 01: 1,11,080 (രാവിലെ)

ഏപ്രിൽ 01: 1,12,160 (വൈകുന്നേരം)

ഏപ്രിൽ 02: 1,11,040 (രാവിലെ)

ഏപ്രിൽ 02: 1,09,240 (വൈകുന്നേരം)

ഏപ്രിൽ 03: 1,10,680

ഏപ്രിൽ 04: 1,10,680

ഏപ്രിൽ 05: 1,10,680

ഏപ്രിൽ 06: 1,09,360 (രാവിലെ)

ഏപ്രിൽ 06: 1,10,480 (വൈകുന്നേരം)

ഏപ്രിൽ 07: 1,09,880

ഏപ്രിൽ 08: 1,12,800

ഏപ്രിൽ 09: 1,11,080 (രാവിലെ)

ഏപ്രിൽ 09: 1,11,600 (വൈകുന്നേരം)

ഏപ്രിൽ 10: 1,12,200 (രാവിലെ)

ഏപ്രിൽ 10: 1,11,720 (വൈകുന്നേരം)

ഏപ്രിൽ 11: 1,12,080

Tags

Share this story