ഓണറിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ; ആദ്യം സ്വന്തമാക്കാനാകുക ഈ രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക്

Mobile

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓണറിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ഓണർ എക്സ്8എ വിപണിയിൽ അവതരിപ്പിച്ചു. ഓണർ എക്സ്8 മോഡലിന് സമാനമായ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് ഓണർ എക്സ്8എ പുറത്തിറക്കിയിരിക്കുന്നത്. ഇത്തവണ യുകെ, മലേഷ്യ, യുഎഇ ഇവിടങ്ങളിലെ വിപണിയിലാണ് ഓണർ എക്സ്8എ അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. മീഡിയടെക് ഹീലിയോ ജി88 പ്രോസസറിലാണ് പ്രവർത്തനം. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള മാജിക് UI 6.1 ആണ് ഹാൻഡ്സെറ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 100 മെഗാപിക്സൽ പ്രൈമറി ക്യാമറ, 5 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 22.5 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന 4,500 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.

6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 220 യൂറോയാണ് വില (ഏകദേശം 19,500 രൂപ). മലേഷ്യൻ വിപണിയിൽ 99 ആർഎമ്മിന് സ്വന്തമാക്കാൻ സാധിക്കും. കൂടാതെ, ഫെബ്രുവരി 14- ന് മുൻപ് ഓണർ എക്സ്8എ മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് ഓണർ ബാൻഡ് 6 സൗജന്യമായി ലഭിക്കുന്നതാണ്. പ്രധാനമായും മിഡ്നൈറ്റ് ബ്ലാക്ക്, ടൈറ്റാനിയം, സിൽവർ, സിയാൻ ലേക്ക് എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക.

Share this story