ഹുവായ് ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു

Mobile

പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഹുവായ് ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു. ഹുവായ് നോവ 10 എസ്ഇ സ്മാർട്ട്ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്. പ്രീമിയം റേഞ്ചിൽ പുറത്തിറക്കിയ ഹാൻഡ്സെറ്റകളെകുറിച്ച് കൂടുതൽ അറിയാം.

6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഓലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×2400 പിക്സൽ റെസല്യൂഷനും, 90 ഹെർട്സ് റിഫ്രഷ് റേറ്റും, 270 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റും ലഭ്യമാണ്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 680 പ്രോസസറിലാണ് പ്രവർത്തനം.

108 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 66 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 4,500 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 1,949 യുവാനും, 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 2,249 യുവാനുമാണ് വില.

Share this story