കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചർ; ഐടെലിന്റെ ആദ്യ ടാബ്‌ലറ്റ് പുറത്തിറക്കി

itel Tab

കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഐടെൽ പാഡ് വൺ ടാബ്‌ലറ്റ് പുറത്തിറക്കി. ഐടെൽ ആദ്യമായി പുറത്തിറക്കുന്ന ടാബ്‌ലറ്റ് എന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. 4ജി കോളിംഗ് സംവിധാനവും, വലിയ ഡിസ്പ്ലേയുമാണ് ഇവയുടെ പ്രധാന ആകർഷണീയത. കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം.

10.1 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ ടാബ്‌ലറ്റുകൾക്ക് നൽകിയിട്ടുള്ളത്. 1280×800 പിക്സൽ റെസല്യൂഷൻ ലഭ്യമാണ്. ഒക്ട- കോർ SC9863A1 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ടാബ്‌ലറ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഇവ പുറത്തിറക്കിയിരിക്കുന്നത്.

10 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 6,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. ഇളനീല, ഡീപ് ഗ്രേ എന്നിങ്ങനെ രണ്ടു കളർ വേരിയന്റിലാണ് ടാബ്‌ലറ്റ് വാങ്ങാൻ സാധിക്കുക. റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും, ഓൺലൈനായും ഐടെൽ പാഡ് വൺ വാങ്ങാവുന്നതാണ്. 12,999 രൂപയാണ് ഐടെൽ പാഡ് വണ്ണിന്റെ വില.

Share this story