ഓപ്പോയുടെ കിടിലൻ ഹാൻഡ്സെറ്റ് ഓപ്പോ A17കെ വിപണിയിലെത്തി

Mobile

സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പിനൊടുവിൽ ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു. ഓപ്പോ എ17കെ സ്മാർട്ട്ഫോണുകളാണ് ഫെബ്രുവരി 24- ന് ലോഞ്ച് ചെയ്തത്. ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ സാധിക്കുന്ന ഹാൻഡ്സെറ്റിന്റെ വിലയും സവിശേഷതയും അറിയാം.

6.56 ഐപിഎസ് എൽസിഡി ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. മീഡിയടെക് എംടി6765 ഹീലിയോ ജി35 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഹാൻഡ്സെറ്റുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. ബ്ലാക്ക് കളർ വേരിയന്റിലാണ് ഇവ വാങ്ങാൻ സാധിക്കുക.

8 മെഗാപിക്സൽ സിംഗിൾ ക്യാമറയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫും മൈക്രോ യുഎസ്ബി പോർട്ടും നൽകിയിട്ടുണ്ട്. 3 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഓപ്പോ എ17കെ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 9,499 രൂപയാണ്.

Share this story