ഓക്‌സിജന്റെ 26-ാം വാര്‍ഷികാഘോഷം; മൗസ് വാങ്ങിയ ശ്രുതിയ്ക്ക് നറുക്കെടുപ്പിലൂടെ ടാബ്‌ലെറ്റ് സമ്മാനം
കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേന നടക്കുന്ന നറുക്കെടുപ്പില്‍ കോട്ടയം പെരുമ്പായിക്കാട് വട്ടക്കാട്ടുകാലായില്‍ ശ്രുതിമോള്‍ സുരേഷിന് ടാബ്‌ലെറ്റ് സമ്മാനം. കഴിഞ്ഞദിവസം ശ്രുതി കോട്ടയം നാഗമ്പടത്തെ ഹെഡ് ഓഫീസ് ഷോറൂം സന്ദര്‍ശിച്ച് മൗസ് വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്.
പ്രത്യേക സോഫ്റ്റ്വെയറിന്റെ സഹായത്തോടെ ചൊവ്വാഴ്ച കോട്ടയം നാഗമ്പടം ഹെഡ് ഓഫീസ് ഷോറൂമില്‍ നടന്ന നറുക്കെടുപ്പില്‍ ഡെപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ വി.ആര്‍. അരുണ്‍കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്സ്പേര്‍ട്ട്‌സുമാരായ ബിറ്റോ ബെന്നി, ജോണ്‍സണ്‍ സാമുവേല്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍ ബി.അനന്തു, സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് മിഥുന്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
31 വരെയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍. ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, എസി., ലാപ്‌ടോപ്പ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗാഡ്‌ജെറ്റുകള്‍, തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പ്രത്യേക വിലക്കുറവില്‍ ലഭിക്കും. നിരവധി സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.
