മാസങ്ങൾക്കുള്ളിൽ ഫോൺ നമ്പർ ഒഴിവാക്കും, ഇനി എക്സ് മാത്രം: ടെക് ലോകത്തെ വീണ്ടും ഞെട്ടിച്ച് മസ്ക്

XMusk

മാസങ്ങൾക്കുള്ളിൽ തന്നെ മൊബൈൽ നമ്പർ ഒഴിവാക്കുമെന്ന പ്രഖ്യാപനവുമായി കോടീശ്വരനായ ഇലോൺ മസ്ക് രംഗത്ത്. മൊബൈൽ നമ്പറിന് പകരം, ഓഡിയോ/വീഡിയോ കോളുകൾ, ടെക്സ്റ്റ് മെസേജുകൾ എന്നിവയ്ക്കായി എക്സ് പ്ലാറ്റ്ഫോമിനെ പൂർണ്ണമായും ആശ്രയിക്കാനാണ് മസ്കിന്റെ തീരുമാനം. ഇത് സംബന്ധിച്ച വിവരങ്ങൾ എക്സ് പോസ്റ്റ് വഴി മസ്ക് പങ്കുവെച്ചിട്ടുണ്ട്.

ടെക് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടാണ് മസ്ക് മൊബൈൽ നമ്പർ ഒഴിവാക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയ്ക്ക് സമാനമായ രീതിയിൽ ഫോൺ നമ്പർ ഇല്ലാതെയാണ് എക്സ് വഴി ആശയവിനിമയം നടത്താൻ സാധിക്കുക. ഐഒസിലും, ആൻഡ്രോയിഡിലും, പേഴ്സണൽ കമ്പ്യൂട്ടറുകളിലും ഈ ഫീച്ചർ ലഭ്യമാണ്.

പേര് മാറ്റത്തിന് പിന്നാലെ നിരവധി തരത്തിലുള്ള മാറ്റങ്ങളാണ് എക്സിൽ അവതരിപ്പിച്ചിട്ടുള്ളത്. എക്സിന്റെ ഓഡിയോ/വീഡിയോ കോളിംഗ് ഫീച്ചറുകൾക്ക് പ്രചാരം നൽകുന്നതിന്റെ ഭാഗമായാണ് മസ്കിന്റെ പുതിയ നീക്കം. കഴിഞ്ഞ ഒക്ടോബറിൽ തന്നെ ഈ ഫീച്ചർ എക്സിൽ അവതരിപ്പിച്ചിരുന്നു. എക്സിനെ ഒരു ‘എവരിതിംഗ് ആപ്പ്’ ആക്കി മാറ്റുക എന്നതാണ് മസ്കിന്റെ ലക്ഷ്യം.

Share this story