സാംസംഗ് ഗാലക്സി എ52 5ജി: സവിശേഷതകൾ അറിയാം

Samsung Mobile

സാംസംഗിന്റെ ഏറ്റവും മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നാണ് സാംസംഗ് ഗാലക്സി എ52 5ജി. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോണിന് ആവശ്യക്കാർ ഏറെയാണ്. കുറഞ്ഞ കാലയളവ് കൊണ്ടുതന്നെ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ സാംസംഗ് ഗാലക്സി എ52 5ജി സ്മാർട്ട്ഫോണുകൾക്ക് സാധിച്ചിട്ടുണ്ട്. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

6.5 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1,080 × 2,400 ആണ് പിക്സൽ റെസല്യൂഷൻ. 90 ഹെർട്സ് റിഫ്രഷ് റേറ്റും ലഭിക്കുന്നുണ്ട്. ക്വാൽകം എസ്എം7225 സ്നാപ്ഡ്രാഗൺ 750ജി പ്രോസസറിലാണ് പ്രവർത്തനം. ആൻഡ്രോയിഡ് 11 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം

64 മെഗാപിക്സൽ, 12 മെഗാപിക്സൽ, 5 മെഗാപിക്സൽ, 5 മെഗാപിക്സൽ ക്വാഡ് ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 25 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 4,500 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 189 ഗ്രാം മാത്രമാണ് ഈ ഹാൻഡ്സെറ്റുകളുടെ ഭാരം. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന സാംസംഗ് ഗാലക്സി എ52 5ജി സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 24,990 രൂപയാണ്.

Share this story