ഏറ്റവും പുതിയ ഹാൻഡ്സെറ്റുമായി ടെക്നോ വിപണിയിൽ

Mobile

ആഗോള വിപണി കീഴടക്കാൻ ടെക്നോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിച്ചു. ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ സാധിക്കുന്ന ടെക്നോ പോപ് 7 പ്രോ സ്മാർട്ട്ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്. 8000 രൂപയിൽ താഴെ മാത്രം വില വരുന്ന ഈ ഹാൻഡ്സെറ്റുകളിൽ ആകർഷകങ്ങളായ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ടെക്നോ പോപ് 7 പ്രോ സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ അറിയാം.

6.56 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720×1612 പിക്സൽ റെസല്യൂഷൻ ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി എംടി6761 ഹീലിയോ എ22 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

13 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. സിയാൻ, ബ്ലൂ, ബ്ലാക്ക് എന്നിങ്ങനെ 3 കളർ വേരിയന്റുകളിൽ വാങ്ങാൻ സാധിക്കും. 5000 എംഎഎച്ച് ബാറ്ററി ലൈഫും 29 ദിവസത്തെ സ്റ്റാൻഡ്ബൈ സമയവും വാഗ്ദാനം ചെയ്യുന്നുണ്ട്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 6,799 രൂപയും, 6 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 7,299 രൂപയുമാണ് വില.

Share this story