വിലയിൽ ഇന്ന് മാറ്റമില്ല; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെ സ്വർണം
സ്വർണ വിലയിൽ വലിയ കയറ്റിറക്കങ്ങൾക്ക് സൈക്ഷ്യം വഹിച്ച ദിനങ്ങളാണ് കടന്നുപോയത്. മിഡിൽ ഈസ്റ്റ് സംഘർഷം ആരംഭിച്ചതുമുതൽ സ്വർണ വിപണിയിലെ ചാഞ്ചാട്ടം പ്രകടമായിരുന്നു. എന്നാൽ ഈ മാസം ആരംഭിച്ചതുമുതൽ ഒരു ലക്ഷത്തിന് മുകളിലാണ് വിപണി വില.
ഇന്നലെ വിപണി വില ഉയർന്നെങ്കിലും ഇന്നത്തെ തുടക്കം നിശ്ചലാവസ്ഥയിലാണ്. ഗ്രാമിന് 14,280 രൂപയും പവന് 1,14,240 രൂപയുമാണ് ഇന്നത്തെ വില.
ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 15,578 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 14,280 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 11,684 രൂപയുമാണ്
ഇന്നത്തെ വെള്ളി വില ഗ്രാമിന് 280 രൂപയും കിലോഗ്രാമിന് 2,80,000 രൂപയുമാണ്.
ഏപ്രിൽ മാസത്തെ സ്വർണവില (പവനിൽ)
ഏപ്രിൽ 01: 1,11,080 (രാവിലെ)
ഏപ്രിൽ 01: 1,12,160 (വൈകുന്നേരം)
ഏപ്രിൽ 02: 1,11,040 (രാവിലെ)
ഏപ്രിൽ 02: 1,09,240 (വൈകുന്നേരം)
ഏപ്രിൽ 03: 1,10,680
ഏപ്രിൽ 04: 1,10,680
ഏപ്രിൽ 05: 1,10,680
ഏപ്രിൽ 06: 1,09,360 (രാവിലെ)
ഏപ്രിൽ 06: 1,10,480 (വൈകുന്നേരം)
ഏപ്രിൽ 07: 1,09,880
ഏപ്രിൽ 08: 1,12,800
ഏപ്രിൽ 09: 1,11,080 (രാവിലെ)
ഏപ്രിൽ 09: 1,11,600 (വൈകുന്നേരം)
ഏപ്രിൽ 10: 1,12,200 (രാവിലെ)
ഏപ്രിൽ 10: 1,11,720 (വൈകുന്നേരം)
ഏപ്രിൽ 11: 1,12,080
ഏപ്രിൽ 12: 1,12,080
ഏപ്രിൽ 13: 1,11,800
ഏപ്രിൽ 14: 1,12,880
ഏപ്രിൽ 15: 1,13,920
ഏപ്രിൽ 16: 1,14,080
ഏപ്രിൽ 17: 1,13,080 (രാവിലെ)
ഏപ്രിൽ 17: 1,13,640 (വൈകുന്നേരം)
ഏപ്രിൽ 18 : 1,14,240
സ്വർണത്തിന്റെ മൂല്യം നാൾക്കുനാൾ ഉയരുകയാണ്. 2008 മുതൽ, കൃത്യമായി പറഞ്ഞാൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ ഗൗരവമായി പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസം ജനങ്ങൾക്കിടയിൽ ശക്തമാണ്. സ്വർണത്തിന്റെ മുൻകാല ചരിത്രം പരിശോധിച്ചാൽ ഇതു ശരിയാണെന്നും കാണാം. 2007 കാലഘട്ടത്തിൽ പവന് 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില മൂന്നിരട്ടിയിലധികമാണ്.
സ്വർണവില നിശ്ചയിക്കുന്നതാര്?
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.
അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും. ഇതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.
സ്വർണത്തിന്റെ പരിശുദ്ധി എങ്ങനെ കണക്കാക്കാം?
കാരറ്റ് അടിസ്ഥാനപ്പെടുത്തിയാണ് സ്വർണത്തിന്റെ അളവും പരിശുദ്ധിയും കണക്കാക്കുന്നത്. കാരറ്റിന്റെ നിലവാരം കൂടുന്നതിന് അനുസരിച്ച് സ്വർണത്തിന്റെ പരിശുദ്ധി കൂടും. പ്രധാനമായും 24K, 22K, 18K നിലവാരങ്ങളിലാണ് സ്വർണം ഇന്ത്യയിൽ ലഭ്യമാകുന്നത്.
