ജീവനക്കാരെ പിരിച്ച് വിട്ടതിന് പിന്നാലെ ട്വിറ്റര്‍ നിശ്ചലമായി

Twitter

വീണ്ടും പ്രവര്‍ത്തനരഹിതമായി ട്വിറ്റര്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി ട്വിറ്റര്‍ ഇത്തരത്തില്‍ നിശ്ചലമായിരുന്നു. താനും തന്റെ ടീമും ട്വിറ്ററിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ട്വിറ്റര്‍ സിഇഒ എലോണ്‍ മസ്‌ക് അടുത്തിടെ പറഞ്ഞത്. എന്നാല്‍ പ്രശ്‌നിങ്ങള്‍ വീണ്ടും കൂടുന്നതായാണ് കാണുന്നത്. ഇന്ന് ആഗോളതലത്തില്‍ തന്നെ ട്വിറ്റര്‍ പ്രവര്‍ത്തനരഹിതമായി. ട്വിറ്റര്‍ ഡൗണ്‍ എന്ന ഹാഷ്ടാഗാണ് ഇപ്പോള്‍ ട്രെന്റ് ചെയ്യുന്നത്

ട്വിറ്ററില്‍ നിലവില്‍ ഫീഡ് കാണിക്കുന്നില്ല. നൂറുകണക്കിനാളുകളാണ് പരാതിയുമായി രംഗത്തെത്തിയിട്ടുളളത്. ഫീഡ് ദൃശ്യമല്ലെങ്കിലും, ട്വീറ്റുകള്‍ പോസ്റ്റുചെയ്യുന്നതിന് കാര്യമായ കാലതാമസം ഉണ്ടായില്ലെന്നും ഉപയോക്താക്കള്‍ പറയുന്നു. ചില ഉപയോക്താക്കള്‍ക്ക്, കുറച്ച് സമയത്തേക്ക് ഫോളോവേഴ്സ് ലിസ്റ്റ് അപ്രത്യക്ഷമായി. എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് കാണാന്‍ സാധിച്ചു. അതേസമയം വെല്‍കം ടു ട്വിറ്റര്‍ എന്ന് ഹോംപേജില്‍ കാണാന്‍ സാധിക്കും

200 ഓളം ജീവനക്കാരെ മസ്‌ക് പെട്ടെന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് ഈ പ്രശ്നം ഉണ്ടായത്. ജോലി നഷ്ടപ്പെട്ട ട്വിറ്റര്‍ ജീവനക്കാരില്‍ നിരവധി പ്രൊഡക്ട് മാനേജര്‍മാരും എഞ്ചിനീയര്‍മാരും ഡാറ്റാ സയന്‍സ് വിഭാഗത്തിലെ ആളുകളും ഉള്‍പ്പെടുന്നു. ബ്ലൂ വെരിഫിക്കേഷന്‍ സബ്സ്‌ക്രിപ്ഷന്‍, വരാനിരിക്കുന്ന പേയ്മെന്റ് പ്ലാറ്റ്ഫോം തുടങ്ങിയ പ്രോജക്റ്റുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന എസ്തര്‍ ക്രോഫോര്‍ഡിനെയും മസ്‌ക് പുറത്താക്കി. കൂടാതെ, ആക്ടിംഗ് ട്വിറ്റര്‍ സെയില്‍സ് മേധാവിയായിരുന്ന ക്രിസ് റെയ്ഡിനേയും പുറത്താക്കി.

Share this story