സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം; പവന് 80 രൂപ ഉയര്‍ന്നു

Gold

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ 400 രൂപ കുറവു രേഖപ്പെടുത്തിയ പവന് ഇന്ന് (04/05/2024) 80 രൂപ കൂടി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 52,680 രൂപ. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 6585 ആയി.

അന്താരാഷ്ട്രവിപണിയിലെ ചലനങ്ങളാണ് ആഭ്യന്തരവിരണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ സ്വർണവ്യാപാരം ചെറിയ ഇടിവിലാണ്. കഴിഞ്ഞ ഒരു മാസത്തിൽ ആഗോള സ്വർണവില 14.98 ഡോളർ (0.65%) വർധിച്ചു.

Share this story