അഡ്മിൻമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന അപ്ഡേറ്റുമായി വാട്സ്ആപ്പ്

Whatsap

ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്താനും സുരക്ഷിതമാക്കാനും ഒട്ടനവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന അപ്ഡേറ്റ്മായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. ഇന്ന് ഭൂരിഭാഗം ആളുകളും വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉപയോഗിക്കാറുണ്ട്. ഈ സാഹചര്യത്തിൽ ഗ്രൂപ്പിന്റെ പൂർണ സംരക്ഷണം ഉറപ്പാക്കാൻ സഹായിക്കുന്ന തരത്തിലാണ് പുതിയ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. പുതിയ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയാം.

സാധാരണയായി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ലിങ്ക് മുഖാന്തരം ഏതൊരു വ്യക്തിക്കും ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ സാധിക്കുമായിരുന്നു. എന്നാൽ, പുതിയ അപ്ഡേറ്റ് എത്തുന്നതോടെ ആരെല്ലാം ഗ്രൂപ്പിൽ ജോയിൻ ചെയ്യണമെന്ന് അഡ്മിന് തീരുമാനിക്കാൻ സാധിക്കും. ലിങ്കിൽ കയറി ഗ്രൂപ്പ് ദുരുപയോഗം തടയുന്നതിന്റെ ഭാഗമായാണ് ഈ ഫീച്ചർ അവതരിപ്പിക്കുന്നത്. അഡ്മിൻ അധികാരം നൽകുന്ന ഒട്ടനവധി ഫീച്ചറുകൾ ഇതിനോടകം തന്നെ വാട്സ്ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഗ്രൂപ്പിൽ കാണുന്ന അംഗങ്ങളുടെ മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള അധികാരവും അഡ്മിന് വാട്സ്ആപ്പ് നൽകിയിട്ടുണ്ട്.

Share this story