Kerala

ബൈ ബൈ 2024: പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ലോകം; ആദ്യമെത്തുക കിരിബാത്തി ദ്വീപിൽ

2024ന് വിട ചൊല്ലി പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ലോകം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയോടെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറക്കുക. ഇന്ത്യൻ സമയം നാലരയോടെ ന്യൂസിലാൻഡിലും ആറരയോടെ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും പുതുവർഷമെത്തും. എട്ടരയോടെ ജപ്പാനും ഒമ്പതരയോടെ ചൈനയും പുതുവർഷത്തെ വരവേൽക്കും

അതേസമയം ഇന്ത്യൻ സമയം പുലർച്ചെ അഞ്ചരയോടെയാകും യുകെയിലെ പുതുവർഷാഘോഷം. രാവിലെ പത്തരയോടെ അമേരിക്കയിലും പുതുവർഷമെത്തും. ഏറ്റവും അവസാനം പുതുവർഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കർ, ഹൗലാൻഡ് ദ്വീപുകളിലാണ്

കൊച്ചിയും പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി. ഫോർട്ട് കൊച്ചിയിൽ കൂടാതെ കാലടിയിലും കാക്കനാടും കൂറ്റൻ പാപ്പാഞ്ഞിമാരെ തയ്യാറാക്കിയിട്ടുണ്ട്. ഫോർട്ട് കൊച്ചിയിൽ വെളി മൈതാനത്ത് തയ്യാറാക്കിയ പാപ്പാഞ്ഞിയെയാണ് കത്തിക്കുക. ആയിരം പോലീസുകാരെ ഇവിടെ സുരക്ഷക്കായി വിന്യസിക്കും.

Related Articles

Back to top button
error: Content is protected !!