സഞ്ചാര നിയന്ത്രണത്തില്‍ ഇളവ് ആവശ്യപ്പെട്ട് കാനഡ- യു എസ് അതിര്‍ത്തിയിലെ നഗരങ്ങള്‍

സഞ്ചാര നിയന്ത്രണത്തില്‍ ഇളവ് ആവശ്യപ്പെട്ട് കാനഡ- യു എസ് അതിര്‍ത്തിയിലെ നഗരങ്ങള്‍

ഒട്ടാവ: തങ്ങളെ ഒറ്റ സമൂഹമായി കാണാനും അതിര്‍ത്തിയിലെ നിയന്ത്രണങ്ങളില്‍ നിന്ന് ഇളവ് നല്‍കാനും ആവശ്യപ്പെട്ട് ബ്രിട്ടീഷ് കൊളംബിയ- അലാസ്‌ക നഗരങ്ങളിലെ ജനങ്ങള്‍. യു എസ്- കാനഡ അതിര്‍ത്തി മാര്‍ച്ച് മുതല്‍ അടച്ചിട്ടിരിക്കുകയാണ്.

അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് സഞ്ചാര അനുമതിയുള്ളത്. മാസങ്ങളായി നീളുന്ന നിയന്ത്രണങ്ങളില്‍ അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

കാനഡ- യു എസ് അതിര്‍ത്തിയിലെ സ്റ്റിവാര്‍ട്ട്, ബി സി, ഹൈഡര്‍, എ കെ, അലാസ്‌കയുടെ തെക്കുകിഴക്കന്‍ അറ്റം തുടങ്ങിയവ ചെറുകിട ഖനന നഗരങ്ങളാണ്. നൂറ്റാണ്ടുകളായി ഒറ്റ സമൂഹം എന്ന നിലക്കാണ് ഇവര്‍ കഴിയുന്നത്. പല നഗരങ്ങളും അവശ്യ വസ്തുക്കള്‍ക്ക് പോലും അതിര്‍ത്തിക്കപ്പറുത്തെ സ്ഥലങ്ങളെയാണ് അവംലബിക്കുന്നത്.

Share this story