കാനഡയില്‍ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ ആരോഗ്യ വകുപ്പ്

കാനഡയില്‍ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ ആരോഗ്യ വകുപ്പ്

ടൊറൊണ്ടോ: കാനഡയിലെ ഒന്റാരിയോയില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ടൊറൊണ്ടോ പബ്ലിക് ഹെല്‍ത്ത്. എലമെന്ററി സ്‌കൂളുകളില്‍ സാധാരണ വലുപ്പത്തിലാണ് ക്ലാസ്മുറികളെങ്കില്‍, കുട്ടികള്‍ക്ക് സാമൂഹിക അകലം സാധ്യമാകില്ല.

ഇത് കൊവിഡ് വ്യാപനത്തിന് ഇടയാക്കും. സാധാരണ ക്ലാസ്മുറിയുടെ വലുപ്പത്തേക്കാള്‍ കുറവായിരിക്കണം വിദ്യാര്‍ത്ഥികളുടെ എണ്ണമെന്ന് ടൊറൊണ്ടോ ഡിസ്ട്രിക്ട് സ്‌കൂള്‍ ബോര്‍ഡിന് അയച്ച ഇമെയില്‍ സന്ദേശത്തില്‍ ഹെല്‍ത്ത് അസോസിയേറ്റ് മെഡിക്കല്‍ ഓഫീസര്‍ വിനിത ദുബെ അറിയിച്ചു.

ക്ലാസുകള്‍ വീണ്ടും തുറക്കുന്നത് സംബന്ധിച്ച് പബ്ലിക് ഹെല്‍ത്തില്‍ നിന്ന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്‌കൂള്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളുകള്‍ ആരംഭിക്കാനുള്ള ഒന്റാരിയോ പ്രവിശ്യയുടെ തീരുമാനത്തില്‍ രക്ഷിതാക്കള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും വലിയ അമര്‍ഷമുണ്ട്.

Share this story