പ്രവര്‍ത്തന സമയം ചുരുക്കിയാണ് സ്‌കൂള്‍ തുറക്കുന്നതെന്ന് കാനഡയിലെ പ്രവിശ്യ

പ്രവര്‍ത്തന സമയം ചുരുക്കിയാണ് സ്‌കൂള്‍ തുറക്കുന്നതെന്ന് കാനഡയിലെ പ്രവിശ്യ

ടൊറൊണ്ടോ: കാനഡയില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് പ്രവര്‍ത്തന സമയം ചുരുക്കി. ടൊറൊണ്ടോ ഡിസ്ട്രിക്ട് സ്‌കൂള്‍ ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്.

പ്രവൃത്തി സമയം ചുരുക്കിയില്ലെങ്കില്‍ എലമെന്ററി ക്ലാസ് സൈസ് ചുരുക്കാന്‍ അധ്യാപകരെ പുനര്‍വിന്യസിക്കും. ആരോഗ്യ വകുപ്പ് കൊവിഡ് പ്രതിസന്ധിയുണ്ടെന്ന് പറയുന്ന ഇടങ്ങളില്‍ ക്ലാസ് സൈസ് കുറക്കും.

ക്ലാസ്മുറി ചുമതലയില്ലാത്ത അധ്യാപകരെ പുനര്‍വിന്യസിച്ചും സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കാനാണ് നീക്കം. ഫണ്ടിംഗിനെ അവലംബിച്ചായിരിക്കും ഇത്തരം നീക്കങ്ങളെന്നും ബോര്‍ഡ് അറിയിച്ചു.

Share this story