എക്‌സ്പ്രസ് എന്‍ട്രിയുടെ 162 മത്തെ ഡ്രോ സെപ്റ്റംബര്‍ രണ്ടിന് നടന്നു

എക്‌സ്പ്രസ് എന്‍ട്രിയുടെ 162 മത്തെ ഡ്രോ സെപ്റ്റംബര്‍ രണ്ടിന് നടന്നു

ഒട്ടാവ: എക്‌സ്പ്രസ് എന്‍ട്രിയുടെ ഏറ്റവും പുതിയ ഡ്രോ സെപ്റ്റംബര്‍ രണ്ടിന് നടന്നു. ഇതിലൂടെ 4200 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള ഇന്‍വിറ്റേഷനുകള്‍ അയച്ചിരിക്കുന്നത്. പുതിയ ഡ്രോയില്‍ ഇന്‍വിറ്റേഷനുകള്‍ ലഭിച്ചിട്ടുള്ളവരില്‍ ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം ഉദ്യോഗാര്‍ത്ഥികളുമുള്‍പ്പെടുന്നു. മാര്‍ച്ച് 18 മുതല്‍ ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ നടത്തിയ മൂന്നാമത്തെ ഓള്‍ പ്രോഗ്രാം ഡ്രോയാണ് കഴിഞ്ഞ ദിവസം നടന്നിരിക്കുന്നത്.

2015ല്‍ എക്‌സ്പ്രസ് എന്‍ട്രി ആരംഭിച്ചത് മുതലുള്ള ഡ്രോകള്‍ കണക്കാക്കിയാല്‍ ഇത് 162ാമത്തെ ഡ്രോയുമാണ്. ഏറ്റവും ചുരുങ്ങിയത് 475 കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം (സിആര്‍എസ്) സ്‌കോര്‍ നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇപ്രാവശ്യം ഇന്‍വിറ്റേഷനുകള്‍ ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് നടന്ന ഓള്‍ പ്രോഗ്രാം ഡ്രോയിലെ സ്‌കോറിനേക്കാള്‍ ഒരു പോയിന്റ് കൂടുതലാണിത്. കോവിഡിന് മുമ്പ് ഫെബ്രുവരി 19ന് നടത്തിയ ഡ്രോയില്‍ 4500 ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തതിന് ശേഷം ഏറ്റവും കൂടുതല്‍ ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്ത ഡ്രോയുമാണിത്.

കോവിഡ് കഴിഞ്ഞ് 2021ലും അതിന് ശേഷവും കാനഡ കുടിയേറ്റക്കാരെ വര്‍ധിച്ച തോതില്‍ സ്വീകരിക്കുമെന്നതിന്റെ സൂചനയാണ് പുതിയ എക്‌സ്പ്രസ് എന്‍ട്രി ഡ്രോയിലൂടെ വര്‍ധിച്ച തോതില്‍ ഇന്‍വിറ്റേഷനുകള്‍ നല്‍കിയതെന്നത് എടുത്ത് കാട്ടപ്പെടുന്നു. 2020ല്‍ നടത്തിയ മിക്ക എക്‌സ്പ്രസ് എന്‍ട്രി ഡ്രോകളിലും ഐആര്‍സിസി 3900 ഐടിഎകള്‍ നല്‍കിയിട്ടുണ്ട്. കാനഡയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് പ്രതീക്ഷക്ക് വകയേകുന്നുണ്ട്.

Share this story