കാനഡയില്‍ കോവിഡ് പ്രത്യാഘാതത്താലുണ്ടായിരിക്കുന്ന ധനക്കമ്മി ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ താങ്ങാന്‍ സാധിക്കാത്തതായിത്തീരുമെന്ന മുന്നറിയിപ്പുമായി പിബിഒ

കാനഡയില്‍ കോവിഡ് പ്രത്യാഘാതത്താലുണ്ടായിരിക്കുന്ന ധനക്കമ്മി ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ താങ്ങാന്‍ സാധിക്കാത്തതായിത്തീരുമെന്ന മുന്നറിയിപ്പുമായി പിബിഒ

ഒട്ടാവ: കാനഡയുടെ നിലവിലെ ധനക്കമ്മി ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ താങ്ങാന്‍ സാധിക്കാത്തതായിത്തീരുമെന്ന് മുന്നറിയിപ്പേകി പാര്‍ലിമെന്ററി ബഡ്ജറ്റ് ഓഫീസര്‍ (പിബിഒ) വൈവ്‌സ് ഗിറൗക്‌സ് രംഗത്തെത്തി. കോവിഡ് കാരണം ഫെഡറല്‍ ഗവണ്‍മെന്റിന് അധികമായി പണം ചെലവിടേണ്ടി വന്നതും ലോക്ക്ഡൗണ്‍ മൂലം മിക്ക വ്യവസായങ്ങളും മാന്ദ്യത്തിലായതിനെ തുടര്‍ന്നുള്ള പ്രതിസന്ധിയും കാരണമാണ് ഫെഡറല്‍ ഗവണ്മെന്റിന്റെ കമ്മി മുമ്പില്ലാത്ത വിധത്തില്‍ വഷളായിത്തീര്‍ന്നത്.

നിലവിലെ പ്രതിസന്ധികള്‍ കാരണം ഫെഡറല്‍ ഗവണ്‍മെന്റിനുണ്ടായിരിക്കുന്ന 300 ബില്യണ്‍ ഡോളറിന്റെ കടം ഏതാനും വര്‍ഷങ്ങളിലേക്കൈങ്കിലും താങ്ങാനാവില്ലെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് പിബിഒ പറയുന്നത്. ഏറ്റവും ചുരുങ്ങിയത് രണ്ട് വര്‍ഷങ്ങളിലെങ്കിലും ഇത് താങ്ങാന്‍ സാധിക്കില്ലെന്നും അദ്ദേഹം പ്രവചിക്കുന്നു. അതിനാല്‍ അധിക ചെലവിടലിന് ഒരുങ്ങുമ്പോള്‍ ഏതിന് മുന്‍ഗണനയേകണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ കടുത്ത പ്രയാസം നേരിടുമെന്നതില്‍ സംശയമില്ലെന്നും പിബിഒ പറയുന്നു.

ഇത്തരത്തില്‍ അധിക ചെലവിടലിനായി സര്‍ക്കാരിന്‍ നികുതി വര്‍ധിപ്പിക്കേണ്ടി വരുകയോ അല്ലെങ്കില്‍ മറ്റ് മേഖലകളിലെ ചെലവിടല്‍ വെട്ടിക്കുറയ്‌ക്കേണ്ടി വരുകയോ ചെയ്യേണ്ടി വരുമെന്നും പിബിഒ മുന്നറിയിപ്പേകുന്നു.ധനകമ്മി അധിക കാലം താങ്ങിക്കൊണ്ട് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. കോവിഡ് തീര്‍ത്ത പ്രത്യാഘാതത്തില്‍ നിന്നും കരകയറാന്‍ രാജ്യത്തിന് ഒരു ഗ്രീന്‍ എക്കണോമിക് റിക്കവറി ആവശ്യമാണെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

Share this story