ഒന്നര വയസുള്ള കുട്ടി മാസ്‌ക് ധരിച്ചില്ല; കനേഡിയന്‍ വിമാനം റദ്ദാക്കി

ഒന്നര വയസുള്ള കുട്ടി മാസ്‌ക് ധരിച്ചില്ല; കനേഡിയന്‍ വിമാനം റദ്ദാക്കി

കാല്‍ഗറി: കുട്ടി മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്ന് കനേഡിയന്‍ വിമാനം റദ്ദാക്കി. കാല്‍ഗറിയില്‍ നിന്നു ടൊറന്റോയിലേക്ക് പേകേണ്ടിയിരുന്ന വെസ്റ്റ് ജെറ്റ് വിമാനമാണ് റദ്ദാക്കിയത്.

ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മാസ്‌ക് ധരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിമാനക്കമ്പനിയുടെ നടപടി. കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്നാണ് മാസ്‌ക് മാറ്റിയതെന്ന് കുട്ടിയുടെ പിതാവ് പറയുന്നു.ഭക്ഷണം കഴിക്കുന്ന സമയം കുട്ടികള്‍ മാസ്‌ക് മാറ്റിയിരുന്നു. അതിനു ശേഷം മാസ്‌ക് ധരിച്ചു. എന്നാല്‍ ഇളയകുട്ടി മാസ്‌ക് ധരിക്കാന്‍ സമ്മതിച്ചില്ല. മാസ്‌ക് വെയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി കരഞ്ഞു. തുടര്‍ന്നാണ് കുട്ടിയുടെ മുഖത്തു നിന്നു മാസ്‌ക് മാറ്റിയതെന്നും പിതാവ് പറയുന്നു.

സംഭവത്തെ തുടര്‍ന്ന് ടൊറന്റോയിലേക്കുള്ള വെസ്റ്റ് 652 വിമാനമാണ് റദ്ദാക്കിയത്. എല്ലാ യാത്രക്കാരോടും വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അധികൃതരുടെ ആവശ്യം യാത്രക്കാര്‍ അനുസരിച്ചില്ല. തുടര്‍ന്ന് പോലിസ് എത്തി യാത്രക്കാരെ വിമാനത്തില്‍ നിന്നു മാറ്റി.

Share this story