കാനഡയിലേക്ക് ജൂലൈയില്‍ എത്തിയത് 13,645 കുടിയേറ്റക്കാര്‍; 2019 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 63 ശതമാനത്തിന്റെ ഇടിവ്

Share with your friends

കാനഡ ജൂലൈയില്‍ 13,645 കുടിയേറ്റക്കാരെ ഇവിടേക്ക് കടന്ന് വരാന്‍ അനുവദിച്ചുവെന്ന പുതിയ കണക്കുകള്‍ പുറത്ത് വന്നു. കോവിഡ് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കാന്‍ തുടങ്ങിയതിന് ശേഷമാണീ പുരോഗതിയുണ്ടായിരിക്കുന്നതെന്നത് കുടിയേറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് പ്രതീക്ഷയേകുന്ന കാര്യമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇവിടേക്ക് സ്വാഗതം ചെയ്ത കുടിയേറ്റക്കാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 63 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കടുത്ത യാത്രാ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്ന മുമ്പിലത്തെ ചില മാസങ്ങളിലെ ഇന്‍ടേക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ സാധാരണ കാനഡയിലേക്കുള്ള കുടിയേറ്റത്തെ സംബന്ധിച്ചിടത്തോളം തിരക്കേറിയ മാസമായ ജൂലൈയിലുണ്ടാകാറുള്ള ഇന്‍ടേക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ കുറവ് തന്നെയാണുള്ളത്. 2019 ജൂലൈയില്‍ കാനഡയിലേക്കുള്ള കുടിയേറ്റത്തില്‍ തിരക്കേറിയ മാസമായിരുന്നു. ആ മാസം 36,615 കുടിയേറ്റക്കാര്‍ക്കായിരുന്നു കാനഡയിലേക്ക് കടന്ന് വരാന്‍ അവസരമേകിയിരുന്നത്.

സാധാരണ കാനഡ ഏറ്റവും കൂടുല്‍ കുടിയേറ്റക്കാരെ സ്വാഗതംചെയ്യാറുള്ള മാസമാണ് ജൂലൈ. എന്നാല്‍ ഈ വര്‍ഷം കോവിഡ് ഭീഷണി കാരണം കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാലാണ് ഈ ജൂലൈയില്‍ ഇന്‍ടേക്കില്‍ വ്യാപകമായ കുറവുണ്ടായിരിക്കുന്നത്.ഈ വര്‍ഷം ജൂണില്‍ ഇവിടേക്കെത്തിയിരുന്ന കുടിയേറ്റക്കാരേക്കാള്‍ 19,200 പേരുടെ കുറവാണ് ജൂലൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.മാര്‍ച്ചില്‍ കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചതിന് ശേഷം കാനഡയിലേക്കുള്ള കുടിയേറ്റം ഏറ്റവും ഉയര്‍ന്ന മാസമായിരുന്നു ഇക്കഴിഞ്ഞ ജൂണ്‍.മേയില്‍ കാനഡയിലേക്ക് 11,000കുടിയേറ്റക്കാരും ഏപ്രിലില്‍ വെറും 4000 കുടിയേറ്റക്കാരുമായിരുന്നു എത്തിച്ചേര്‍ന്നിരുന്നത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!