സാസ്‌കറ്റ്ച്യൂവാന്‍ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിന്റെ പുതിയ ഡ്രോയില്‍ 535 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ അയച്ചു

സാസ്‌കറ്റ്ച്യൂവാന്‍ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിന്റെ പുതിയ ഡ്രോയില്‍ 535 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ അയച്ചു

സാസ്‌കറ്റ്ച്യൂവാന്‍ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിന്റെ(എസ്‌ഐഎന്‍പി) സെപ്റ്റംബര്‍ 24ന് നടന്ന ഡ്രോയില്‍ 535 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ അയച്ചു. എക്‌സ്പ്രസ് എന്‍ട്രി, ഒക്യുപേഷന്‍സ് ഇന്‍ ഡിമാന്റ് കാറ്റഗറിയില്‍ പെട്ടവര്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് ഇനി കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇതോടെ എസ്‌ഐഎന്‍പി ഈ വര്‍ഷം മൊത്തം 2740 ഒക്യുപേഷന്‍സ് ഇന്‍ ഡിമാന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍ അയച്ചിരിക്കുന്നത്.

കൂടാതെ ഈ വര്‍ഷം മൊത്തം സാസ്‌കറ്റ്ച്യൂവാന്‍ എക്‌സ്പ്രസ് എന്‍ട്രി സബ് കാറ്റഗറിയില്‍ പെട്ട 2245 ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കാനായി ഇന്‍വിറ്റേഷനുകള്‍ അയച്ചിട്ടുണ്ട്. ഇത് പ്രകാരം 2020ല്‍ മൊത്തം 5000ത്തിന് താഴെ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍ ഈ പ്രോഗ്രാമിലൂടെ അയച്ചിരിക്കുന്നത്. ഈ സെലക്ഷനായി ഉദ്യോഗാര്‍ത്ഥികള്‍ ഉദ്യോഗാര്‍ത്ഥികള്‍ എസ്‌ഐഎന്‍പിയുമായി ബന്ധപ്പെട്ട എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് പ്രൊഫൈല്‍ സമര്‍പ്പിക്കേണ്ടതാണ്.

സാസ്‌കറ്റ്ച്യൂവാന്റെ സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്താന്‍ പ്രാപ്തിയുള്ള ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികളെ പിആറിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി ഇന്‍വൈറ്റ് ചെയ്യാനായി എസ്‌ഐഎന്‍പി എക്‌സ്പ്ഷന്‍ ഓഫ് ഇന്ററസ്റ്റ് സിസ്റ്റത്തെയാണ് ഉപയോഗിക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒരു എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുകയും സാസ്‌കറ്റ്ച്യൂവാനില്‍ സെറ്റില്‍ ചെയ്യാനുള്ള തങ്ങളുടെ പ്രാപ്തി വെളിപ്പെടുത്തുകയും വേണം. ഇതിനായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തി പരിചയം, വിദ്യാഭ്യാസം, ഭാഷാപരമായ കഴിവ്, വയസ്, പ്രൊവിന്‍സുമായുള്ള തങ്ങളുടെ ബന്ധം തുടങ്ങിയവ എടുത്ത് കാട്ടാവുന്നതാണ്.

Share this story