കാനഡയിലേക്ക് യുഎസില്‍ നിന്നും 2015നും 2020നും ഇടയില്‍ കുടിയേറ്റം വര്‍ധിക്കുന്നു; കാരണം ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍

കാനഡയിലേക്ക് യുഎസില്‍ നിന്നും 2015നും 2020നും ഇടയില്‍ കുടിയേറ്റം വര്‍ധിക്കുന്നു; കാരണം ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍

ഒട്ടാവ: കാനഡയിലേക്ക് യുഎസില്‍ നിന്നും കുടിയേറ്റം വര്‍ധിക്കാന്‍ യുഎസ് പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ആക്കം കൂട്ടിയെന്ന് പുതിയ വിശകലനം എടുത്ത് കാട്ടുന്നു.2015 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ എക്കണോമിക്‌സ് ക്ലാസില്‍ യുഎസില്‍ നിന്നും കാനഡയിലേക്കുള്ള കുടിയേറ്റത്തില്‍ വന്‍ വര്‍ധന പ്രകടമാകുന്നുവെന്നും പുതിയ വിശകലനം വെളിപ്പെടുത്തുന്നു. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ കാരണം 2015നും 2020നും ഇടയിലുള്ള അഞ്ച് വര്‍ഷങ്ങള്‍ക്കിടെ വന്‍ പെരുപ്പമാണുണ്ടായിരിക്കുന്നത്.

എക്‌സ്പ്രസ് എന്‍ട്രിക്ക് കീഴില്‍ യുഎസില്‍ നിന്നും കാനഡയിലേക്കുള്ള കുടിയേറ്റത്തില്‍ എല്ലാ പരിധികളെയും മറികടന്നുള്ള വര്‍ധനവാണുണ്ടായിരിക്കുന്നതെന്ന് ഇത് സംബന്ധിച്ച പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2015ല്‍ എക്‌സ്പ്രസ് എന്‍ട്രി ആരംഭിച്ചപ്പോള്‍ വെറും 600 യുഎസ് റെസിഡന്റുമാര്‍ മാത്രമായിരുന്നു യുഎസില്‍ നിന്നും കാനഡയിലേക്ക് കുടിയേറിയിരുന്നത്. ഇവര്‍ കനേഡിയന്‍ പിആറിനുള്ള ഇന്‍വിറ്റേഷന്‍സ് ടു അപ്ലൈ നേടിയെടുത്തായിരുന്നു ഇവിടേക്കെത്തിയിരുന്നത്.

എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ യുഎസില്‍ നിന്നും കാനഡയിലേക്കെത്തുന്നവരില്‍ തുടര്‍ച്ചയായി വര്‍ധനവുണ്ടാവുകയും കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഇവിടേക്കെത്തിയവര്‍ 10,000ത്തില്‍ അധികമായിത്തീരുകയുമായിരുന്നു.ഇത്തരത്തില്‍ കാനഡയിലേക്ക് കുടിയേറിയ യുഎസ് പൗരന്‍മാരുടെയും യുഎസ് റെസിഡന്റുമാരുടെയും എണ്ണം താരതമ്യപ്പെടുത്തിയാല്‍ ഇതില്‍ വന്‍ അന്തരമുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. അതായത് ഇക്കാലത്തിനിടെ യുഎസ് റെസിഡന്റുമാരാണ് കൂടുതലായി കാനഡയിലേക്ക് കുടിയേറിയിരിക്കുന്നതെന്ന് കാണാം.യുഎസില്‍ നിരവധി വര്‍ഷങ്ങളായി ജോലി ചെയ്യുന്ന കുടിയേറ്റക്കാര്‍, യുഎസില്‍ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍, തുടങ്ങിയവര്‍ കാനഡയില്‍ പിആര്‍ നേടുന്നതിനായി വര്‍ധിച്ച ആഗ്രഹം പ്രകടിപ്പിച്ച് ഇവിടേക്ക് എത്തിച്ചേര്‍ന്നുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

Share this story