കാനഡയില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിന് അടുത്ത വര്‍ഷം മുതല്‍ നിരോധനം; പ്ലാസ്റ്റിക് ഗ്രോസറി ബാഗുകള്‍,സ്ട്രാകള്‍, കട്ട്‌ലറി തുടങ്ങിയവ വിലക്കും

കാനഡയില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിന് അടുത്ത വര്‍ഷം മുതല്‍ നിരോധനം; പ്ലാസ്റ്റിക് ഗ്രോസറി ബാഗുകള്‍,സ്ട്രാകള്‍, കട്ട്‌ലറി തുടങ്ങിയവ വിലക്കും

കാനഡയില്‍ പ്ലാസ്റ്റിക് ഗ്രോസറി ബാഗുകള്‍,സ്ട്രാകള്‍, കട്ട്‌ലറി തുടങ്ങിയവ അടുത്ത വര്‍ഷം മുതല്‍ നിരോധിക്കാന്‍ ഫെഡറല്‍ ഗവണ്മെന്റ് ഒരുങ്ങുന്നു. സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിന് ദേശീയതലത്തില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന നിര്‍ണായക പ്രഖ്യാപനം ഇന്നാണ് സര്‍ക്കാര്‍ നട ത്തിയിരിക്കുന്നത്. ഏതൊക്കെ വസ്തുക്കളാണ് നിരോധിക്കാന്‍ പോകുന്നതെന്ന് വെളിപ്പെടുത്തി എന്‍വയോണ്‍മെന്റ് മിനിസ്റ്ററായ ജോനാതന്‍ വില്‍കിന്‍സന്‍സ് ഇന്ന് രംഗത്തെത്തിയിരുന്നു.

ക്യൂബെക്കിലെ ഗാട്ടിന്യൂവിലുള്ള കനേഡിയന്‍ മ്യൂസിയം ഓഫ് ഹിസ്റ്ററിയില്‍ വച്ചാണ് അദ്ദേഹം നിര്‍ണായകമായ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. റീസൈക്കിള്‍ ചെയ്യാന്‍ ബുദ്ധിമുട്ടായ പ്ലാസ്റ്റിക് പരിസ്ഥിതിക്ക് വന്‍ നാശമുണ്ടാക്കുന്നതിനാലാണ് ഇത് നിരോ ധിക്കുന്നതെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന വസ്തുക്കള്‍ സുലഭമായതിനാല്‍ ഇവ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നും സര്‍ക്കാര്‍ പറയുന്നു.

പുതിയ നീക്കമനുസരിച്ച് ഗ്രോസറി ചെക്ക് ഔട്ട് ബാഗുകള്‍,സ്ട്രാകള്‍, സ്റ്റിര്‍ സ്റ്റിക്ക്‌സ്, സിക്‌സ് പാക്ക് റിംഗ്‌സ്, പ്ലാസ്റ്റിക് കട്ട്‌ലറി, റീസൈക്കിള്‍ ചെയ്യാന്‍ ബുദ്ധിമുട്ടായ ഫുഡ് ടേക്കൗട്ട് കണ്ടെയിനറുകള്‍, തുടങ്ങിയവ 2021 മുതല്‍ നിരോധിക്കുന്നതായിരിക്കും. പുതിയ നിരോധനം പ്രാവര്‍ത്തികമാക്കുന്നതിനുള്ള നിയമങ്ങള്‍ അടുത്ത വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്നും വികിന്‍സന്‍ പറയുന്നു. നി രോധനം നിലവില്‍ വരുന്നതോടെ പ്രാദേശിക സ്റ്റോറുകള് അവയ്ക്ക് പകരം വസ്തുക്കള്‍ പ്രദാനം ചെയ്യുമെന്നും മന്ത്രി പറയുന്നു.

Share this story