ക്യൂബെക്ക് മൂന്ന് പുതിയ ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ ലോഞ്ച് ചെയ്യുന്നു; ഹെല്‍ത്ത് , ഫുഡ് പ്രൊസസിംഗ്, ടെക്‌നോളജി സെക്ടറുകളിലുള്ളവര്‍ക്ക് പാത്ത് വേകള്‍

ക്യൂബെക്ക് മൂന്ന് പുതിയ ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ ലോഞ്ച് ചെയ്യുന്നു; ഹെല്‍ത്ത് , ഫുഡ് പ്രൊസസിംഗ്, ടെക്‌നോളജി സെക്ടറുകളിലുള്ളവര്‍ക്ക് പാത്ത് വേകള്‍

ക്യൂബെക്ക് മൂന്ന് പുതിയ ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ ലോഞ്ച് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. ഹെല്‍ത്ത്, ഫുഡ് പ്രൊസസിംഗ്, ടെക്‌നോളജി സെക്ടറുകളിലെ തൊഴിലാളികള്‍ക്ക് പാത്ത് വേകള്‍ പ്രദാനം ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇമിഗ്രേഷന്‍ പൈലറ്റുകളാണിവ.വരാനിരിക്കുന്ന ആഴ്ചകളില്‍ ഈ പ്രോഗ്രാമുകള്‍ ലോഞ്ച് ചെയ്യുമെന്നാണ് മാര്‍ച്ച് മൂന്നിന് ക്യൂബെക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മുകളില്‍ പ്രതിപാദിച്ച മൂന്ന് സെക്ടറുകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കുള്ള പ്രോഗ്രാമുകളാണ് ഇമിഗ്രേഷന്‍ വകുപ്പ് ആരംഭിക്കുന്നത്.

ടെക്‌നോളജി സെക്ടറുകളില്‍ ഇവയുടെ ആനുകൂല്യം ലഭിക്കുന്നവരില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വിഷ്വല്‍ എഫക്ട്‌സ് മേഖലകളില്‍ തൊഴിലെടുക്കുന്നവരുമുള്‍പ്പെടുന്നു. പുതിയ പൈലറ്റ് പ്രോഗ്രാമുകള്‍ പരമാവധി അഞ്ച് വര്‍ഷമെങ്കിലും നിലനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യൂബെക്കിലെ തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ സ്‌കില്ലുകളുള്ള വിദേശ തൊഴിലാളികളെ ഇവിടേക്ക് ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുകയാണ് പുതിയ പ്രോഗ്രാമുകളുടെ ആത്യന്തിക ലക്ഷ്യം.

ഈ പ്രോഗ്രാമുകള്‍ക്കായി ആദ്യം അപേക്ഷിക്കുന്ന 550 പേര്‍ക്ക് ഓരോ പൈലറ്റിലും ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ക്യൂബെക്ക് സെലക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരിക്കും. ഇതിനായി തെരഞ്ഞെടുക്കപ്പെടുന്നതിന് അപേക്ഷകര്‍ അര്‍ഹരമായ സെക്ടറുകളില്‍ ജോലി ചെയ്യുന്നവരായിരിക്കണമെന്ന നിബന്ധനയുണ്ട്. ഇതിനായി ആളുകളെ കണക്കാക്കുമ്പോള്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തുന്നതല്ല. ഇതിനായി അപേക്ഷിക്കുന്നവര്‍ കാനഡയില്‍ കഴിയുമ്പോള്‍ അവര്‍ക്കും അവരുടെ കുടുംബത്തിനും സാമ്പത്തിക സഹായം ചുരുങ്ങിയത് മൂന്ന് മാസത്തേക്കെങ്കിലും നല്‍കാന്‍ സ്വയം പര്യാപ്തരാണെന്ന് തെളിയിച്ചിരിക്കണം. അപേക്ഷകര്‍ക്ക് ചുരുങ്ങിയത് 18 വയസെങ്കിലുമുണ്ടായിരിക്കണം. ഇവയില്‍ പെട്ട മിക്ക സ്ട്രീമുകള്‍ക്കായി അപേക്ഷിക്കുന്നവര്‍ക്കും ക്യൂബെക്കില്‍ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.

Share this story