കെജ്രിവാളിന്റെ നിർദേശപ്രകാരം പിഎ തന്നെ ആക്രമിച്ചെന്ന് എഎപി എംപി സ്വാതി മാലിവാൾ

swathi

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വെച്ച് അദ്ദേഹത്തിന്റെ അടുത്ത അനുയായി തന്നെ ആക്രമിച്ചെന്ന ആരോപണവുമായി എഎപിയുടെ രാജ്യസഭാ എംപി സ്വാതി മാലിവാൾ. കെജ്രിവാളിന്റെ നിർദേശപ്രകാരമായിരുന്നു ആക്രമണമെന്നും സ്വാതി മാലിവാൾ പറഞ്ഞു

ആംആദ്മിയുടെ മുൻനിര നേതാക്കളിൽ ഒരാളായ സ്വാതി ഡൽഹി വനിതാ കമ്മീഷന്റെ മുൻ അധ്യക്ഷ കൂടിയാണ്. കെജ്രിവാളിന്റെ പിഎ ആയിരുന്ന ബൈഭവ് കുമാറിനെതിരെയാണ് ആരോപണം. കെജ്രിവാളിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ പോലീസ് കൺട്രോൾ റൂമിലേക്ക് രണ്ട് ഫോൺ കോളുകൾ എത്തിയിരുന്നു

മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് താൻ ആക്രമിക്കപ്പെട്ടെന്ന് പറഞ്ഞ് രാവിലെ 9.34ന് സ്വാതി വിളിച്ചു. പിന്നാലെ അവർ സിവിൽ ലൈൻസ് പോലീസ് സ്‌റ്റേഷനിൽ വന്നു. എന്നാൽ പരാതി നൽകാതെ മടങ്ങി. പിന്നീട് പരാതി നൽകുമെന്നാണ് അവർ പറഞ്ഞതെന്ന് ഡൽഹി നോർത്ത് ഡിസിപി മനോജ് മീണ പറഞ്ഞു

ബൈഭവ് കുമാറിനെ നേരത്തെ ഡൽഹി വിജിലൻസ് വകുപ്പ് ഈയിടെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. അനധികൃത നിയമനം ആരോപിച്ചായിരുന്നു നടപടി.
 

Share this story