Kerala
പാല പ്രവിത്താനത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ഒരു മരണം, ഒരാൾക്ക് ഗുരുതര പരുക്ക്

പാലാ പ്രവിത്താനത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഈരാറ്റുപേട്ട സ്വദേശി ഇബ്രാഹിം കുട്ടിയാണ്(58) മരിച്ചത്.
മറ്റൊരാളെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ സ്‌കൂട്ടറിൽ വന്നിടിക്കുകയായിരുന്നു.
നിയന്ത്രണം നഷ്ടമായ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ തകർന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി