വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല

വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല
വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല. വിമാനം സുരക്ഷാ നിയമം കേസിൽ നിലനിൽക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിക്കുകയായിരുന്നു. ഏവിയേഷൻ നിയമം ചുമത്തിയതിനാലാണ് കേന്ദ്രാനുമതി തേടിയത്. അതേസമയം, കേസിലെ തുടർ നടപടിയുമായി ബന്ധപ്പെട്ട് ഡിജിപിയുടെ അഭിപ്രായം തേടിയിരിക്കുകയാണ് ആഭ്യന്തര സെക്രട്ടറി. 2023 ജൂണിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് പ്രതിഷേധം നടന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കേസിലെ പ്രതികൾ. 2022 ജൂൺ 13നാണ് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധം നടന്നത്. ഫർസീൻ മജീദ്, നവീൻകുമാർ, സുനിത്, ശബരിനാഥ് എന്നിവർക്കെതിരെയാണ് കുറ്റപത്രം  

Tags

Share this story