Kerala
വാളയാർ വഴി 757 കിലോ കഞ്ചാവ് കടത്തിയ കേസ്; പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്

പാലക്കാട് വാളയാർ ചെക്ക് പോസ്റ്റ് വഴി 757 കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ. പെരിന്തൽമണ്ണ സ്വദേശികളായ ബാദുഷ, മുഹമ്മദ് ഫായിസ്, ഇടുക്കി സ്വദേശി ജിഷ്ണു, ബിജു എന്നിവരെയാണ് പാലക്കാട് സെഷൻസ് കോടതി ശിക്ഷിച്ചത്
15 വർഷം വീതം കഠിന തടവും ഒന്നര ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. 2021 ഏപ്രിലിലാണ് സംഭവം നടന്നത്. വിശാഖപട്ടണത്ത് നിന്നും എറണാകുളത്തേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് വാളയാറിൽ എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയായിരുന്നു ഇത്. കൊവിഡ് കാലത്ത് ലോറിയുടെ രഹസ്യ അറയിൽ ഒളിപ്പിച്ചാണ് പ്രതികൾ കഞ്ചാവ് കടത്തിയത്.