Kerala

കൊവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. കായംകുളം സ്വദേശി നൗഫലിനെയാണ് പത്തനംതിട്ട കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ 1,08,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

ആറ് വകുപ്പുകളിലാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചത്. 2020 സെപ്റ്റംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. യുവതിയെ കൊവിഡ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ആറൻമുളയിൽ വെച്ചാണ് പീഡിപ്പിച്ചത്.

108 ആംബുലൻസിന്റെ ഡ്രൈവറായിരുന്നു നൗഫൽ. പീഡിപ്പിച്ച ശേഷം നൗഫൽ ആംബുലൻസ് ഓടിക്കുന്നതിനിടെ ക്ഷമാപണം നടത്തുന്നത് അതിജീവിത മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!