ജാതി സെൻസസ്; കർണാടകയിൽ ജനറൽ വിഭാഗം 30 ലക്ഷത്തിൽ താഴെ

കർണാടകയിലെ ജാതി സെൻസസിലെ വിവരങ്ങൾ പുറത്ത്. സംസ്ഥാനത്തെ 94 ശതമാനം പേരും എസ് സി എസ് ടി, ഒ ബി സി വിഭാഗങ്ങളിൽപെട്ടവരാണെന്ന് സെൻസസ് റിപ്പോർട്ടിൽ പറയുന്നു. ഒന്നരക്കോടിയിലധികം പേർ എസ് സി, എസ് ടി വിഭാഗത്തിൽപെട്ടവരാണ്. 75 ലക്ഷം മുസ്‌ലിങ്ങൾ ഒബിസി വിഭാഗത്തിൽപെട്ടവരാണെന്ന് കണ്ടെത്തി. ജനറൽ വിഭാഗത്തിൽ പെട്ടവർ 30 ലക്ഷത്തിൽ താഴെയെന്നും സെൻസസിൽ വിവരങ്ങൾ ഉണ്ട്. ഒബിസി വിഭാഗത്തിന് 51% സംവരണം നൽകാൻ ജാതി സെൻസസിൽ ശിപാർശ.റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യാൻ 17 ന് മന്ത്രിസഭാ യോഗം ചേരും.
നിലവിൽ കേന്ദ്ര സർക്കാർ ചില മാനദണ്ഡങ്ങൾ സംവരണവുമായി ബന്ധപ്പെട്ട് നൽകിയിട്ടുണ്ട്. കർണാടകയുടെ രാഷ്ട്രീയ, സമുദായ സമവാക്യങ്ങളിൽ തന്നെ പ്രകടമായ മാറ്റങ്ങൾ വരുന്ന റിപ്പോർട്ടാണിത്. പിന്നാക്ക വിഭാഗം കമ്മീഷൻ ചെയർമാനായിരുന്ന ജസ്റ്റിസ് ജെ കാന്തരാജിന്‍റെ നേതൃത്വത്തിലാണ് റിപ്പോർട്ട് പൂർത്തിയാക്കിയത്.