Kerala
വയനാടിനുള്ള കേന്ദ്ര വായ്പ; തുക കൃത്യ സമയത്ത് വിനിയോഗിക്കാൻ വഴി ആലോചിക്കും, വകുപ്പ് സെക്രട്ടറിമാരുടെ യോഗം ഉടൻ

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രം അനുവദിച്ച വായ്പ എങ്ങനെ വിനിയോഗിക്കണമെന്ന് ചർച്ച ചെയ്യാൻ വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിക്കും. എത്രയും പെട്ടെന്ന് തുക വിനിയോഗിക്കാൻ വഴിയാലോചിക്കും. ദുരന്തനിവാരണ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്
മുഖ്യമന്ത്രിയുടെ ഓഫീസ് മുൻകൈയെടുത്താണ് തുടർ നടപടി ചർച്ച ചെയ്യുന്നത്. പദ്ധതി തുടങ്ങിവെച്ച ശേഷം കേന്ദ്രത്തോട് കൂടുതൽ സമയം തേടും. പുനരധിവാസത്തിന് എന്ന പേരിലാണ് 529.50 കോടിയുടെ വായ്പ കേന്ദ്രം അനുവദിച്ചത്
മാർച്ച് 31നകം തുക വിനിയോഗിക്കണമെന്ന വ്യവസ്ഥയോടെയാണ് പ്രത്യേക സഹായ പദ്ധതിയിൽ വായ്പ അനുവദിച്ചത്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗൺഷിപ്പുകളിലെ പൊതു കെട്ടിടങ്ങൾ, 110 കെവി സബ്‌സ്റ്റേഷൻ, റോഡുകൾ, പാലം, സ്‌കൂളുകളുടെ പുനർനിർമാണം, തുടങ്ങി 16 പദ്ധതികൾക്കാണ് വായ്പ.