National

പഹൽഗാം ഭീകരർ വിമാനത്തിലുണ്ടെന്ന സംശയം; ചെന്നൈ-കൊളംബോ വിമാനത്തിൽ പരിശോധന

പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരർ വിമാനത്തിലുണ്ടെന്ന സംശയത്തിൽ ചെന്നൈ-കൊളംബോ വിമാനത്തിൽ പരിശോധന. ആറ് ഭീകരർ ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് കൊളംബോ വിമാനത്താവളത്തിൽ വിശദമായ പരിശോധന നടത്തിയത്.

ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിലാണ്. അതേസമയം യാത്രക്കാരുടെ സുരക്ഷക്കാണ് പ്രാധാന്യം നൽകുന്നതെന്ന് വിമാന കമ്പനി അറിയിച്ചു. ചെന്നൈ ഏരിയ കൺട്രോൾ സെന്ററിൽ നിന്നുള്ള അറിയിപ്പിനെ തുടർന്നായിരുന്നു പരിശോധന. ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ വിമാനം സമഗ്ര പരിശോധനക്ക് വിധേയമാക്കിയതായി എയർലൈൻ അറിയിച്ചു

ഇന്ത്യൻ അധികൃതരുടെ അറിയിപ്പിനെ തുടർന്നായിരുന്നു പരിശോധന. പഹൽഗാമിൽ ഭീകരാക്രമണത്തിൽ പങ്കെടുത്തെന്ന് സംശയിക്കുന്ന ആറ് പേർ ചെന്നൈയിൽ നിന്ന് ശ്രീലങ്കയിലേക്ക് കടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

Related Articles

Back to top button
error: Content is protected !!