മുഖ്യമന്ത്രി, അങ്ങ് ഇന്ത്യാ സഖ്യത്തിലെ വലിയ തൂണാണ്; ഈ ചടങ്ങ് പലരുടെയും ഉറക്കം കെടുത്തും: ഒളിയമ്പുമായി മോദി

വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗ് ഇന്ത്യാ മുന്നണിയിലെ പലരുടെയും ഉറക്കം കെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയന്റെയും ശശി തരൂർ എംപിയുടെയും പേര് എടുത്ത് പറഞ്ഞായിരുന്നു കോൺഗ്രസിന് നേരെയുള്ള മോദിയുടെ ഒളിയമ്പ്. ഗൗതം അദാനിയെ പങ്കാളിയെന്ന വിശേഷിപ്പിച്ച മന്ത്രി വിഎൻ വാസവന്റെ പരാമർശവും മോദി ചൂണ്ടിക്കാട്ടി
ഞാൻ മുഖ്യമന്ത്രിയോട് പറയാൻ ആഗ്രഹിക്കുന്നു, താങ്കൾ ഇന്ത്യാ സഖ്യത്തിലെ വലിയ തൂണുകളിലൊന്നാണ്. അതുപോലെ ശശി തരൂരും ഇവിടെ ഇരിക്കുന്നുണ്ട്. എന്നാൽ ഇന്നത്തെ പരിപാടി പലരുടെയും ഉറക്കം കെടുത്തും എന്നായിരുന്നു മോദിയുടെ ഒളിയമ്പ്.
രാജ്യത്തെ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി പോലും സ്വകാര്യ നിക്ഷേപത്തിന് വേണ്ടി സംസാരിക്കുകയാണെന്ന് വിഎൻ വാസവന്റെ പരാമർശം ചൂണ്ടിക്കാട്ടി മോദി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷം കേന്ദ്ര സർക്കാർ കേരളത്തിലേക്ക് വികസനം കൊണ്ടുവന്നുവെന്നും മോദി പറഞ്ഞു.